വിശ്വാസികൾക്കുള്ള സേവനം ഉറപ്പുവരുത്തൽ: ഹറമിൽ പരിശോധന നടത്തി മക്ക ഡെപ്യൂട്ടി ഗവർണർ

സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു ഇഫ്താർ

Update: 2026-02-25 16:21 GMT
Editor : Thameem CP | By : Web Desk

മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിൽ തീർഥാടകർക്കായി സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമൊപ്പം ഇഫ്താറിൽ പങ്കുചേർന്ന് മക്ക മേഖല ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ്. ചടങ്ങിൽ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനും സുരക്ഷാ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ഏറെ പ്രശംസിച്ചു.

ഭരണകൂടത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിൽ അതീവ ജാഗ്രത തുടരണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. കൂടാതെ, തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മസ്ജിദുൽ ഹറാമിൽ നടപ്പിലാക്കുന്ന വിപുലമായ സുരക്ഷാ പദ്ധതികളെക്കുറിച്ച് അദ്ദേഹം നേരിട്ട് വിലയിരുത്തുകയും ചെയ്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News