മക്കാ മെഗാ ഫെസ്റ്റ്-2022 ഈ മാസം 10ന്

Update: 2022-12-08 12:44 GMT

ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റി ഒരുക്കുന്ന മക്കാ മെഗാ ഫെസ്റ്റ്-2022 ഈ മാസം 10ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമുതൽ മക്കാ ഹുസൈനിയയിലുള്ള ഖസർ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള സദസ്സ് നടക്കും. പ്രവാസലോകത്ത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികൾക്ക് മക്കാ ഒ.ഐ.സി.സി എക്‌സെലൻസ് അവാർഡുകൾ സമർപ്പിക്കും.

വൈകിട്ട് ഏഴ് മുതൽ പട്ടുറുമാൽ ഫെയിം ഷെജീറും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം ആശാ ഷിജുവും നയിക്കുന്ന മ്യൂസിക്കൽ നൈറ്റും മക്കയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വർണ്ണ ശബളമായ കലാപരിപാടികളും നടക്കും.

ഒ.ഐ.സി.സി മക്കാ എക്‌സലൻസ് അവാർഡുകൾക്ക് അർഹരായവർ ഇവരാണ്: പൊതുപ്രവർത്തന-ജീവകാരുണ്യം;അബ്ദുൽ മുഹയ്മീൻ (കുഞ്ഞുമോൻ കാക്കിയ), ആതുരസേവനം; ഡോ. അഹമ്മദ് ആലുങ്കൽ, ബിസിനസ്സ്; എ.സി മൻസൂർ, മാധ്യമരംഗം; പി.എം മായിൻകുട്ടി എന്നിവരെ തെരഞ്ഞെടുത്തു.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ജനറൽ സെക്രട്ടറി ഷാജി ചുനക്കര, വൈസ് പ്രസിഡന്റ് സാക്കിർ കൊടുവള്ളി, ട്രഷറർ റഷീദ് ബിൻസാഗർ, പ്രോഗ്രാം കോഡിനേറ്റർ ജിബിൻ സമദ് കൊച്ചി എന്നിവർ പങ്കെടുത്തു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News