സൗദിയിൽ മലയാളി ടാങ്കർ ലോറി തട്ടി മരിച്ചു
നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്
Update: 2025-05-28 12:40 GMT
ദമ്മാം: സൗദിയിലെ അൽകോബാറിൽ മലയാളി ടാങ്കർ ലോറി തട്ടി മരിച്ചു. കണ്ണൂർ മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ്(45) ഇടവൻ പുലിയചെറിയത്താണ് മരിച്ചത്. അൽകോബാറിലെ ജോലി സ്ഥലത്ത് വെച്ചാണ് അപകടം. എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിലെത്തിയത്. വാട്ടർ കമ്പനിയിൽ വാച്ച്മാനായി ജോലി ചെയ്തു വരുന്നതിനിടെയാണ് അപകടം. ടാങ്കർ ലോറി ഇദ്ദേഹത്തിന്റെ ശരീരത്തിൽ കൂടി കയറിയിറങ്ങുകയായിരുന്നു. ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോക കേരളസഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.