കടയിൽ കത്തി ചൂണ്ടി കവർച്ച, സൗദിയിൽ യുവാവ് പിടിയിൽ
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
Update: 2025-10-14 12:18 GMT
റിയാദ്: സൗദിയിലെ ജിസാനിൽ കത്തി കാണിച്ച് കടയിൽ കയറി വൻ കവർച്ച നടത്തിയ ആൾ പിടിയിൽ. മഹായിലിലെ കടയാണ് പ്രതി കവർച്ച നടത്തിയത്. കടയിൽ കയറിയ പ്രതി ജീവനക്കാരെ ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി. സംഭവ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട പൊലീസ് ഊർജിതമായ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പൊലീസ് പ്രോസിക്യൂഷന് കൈമാറി.