മാരഗറ്റി ചിക്കൻ സ്റ്റോക്കുകൾക്ക് സൗദിയിൽ വിലക്ക്

ഹാനികരമായ കൃത്രിമ നിറം കണ്ടെത്തിയതിനാലാണ് നിരോധനം

Update: 2025-03-01 14:25 GMT

റിയാദ്: മാരഗറ്റി ചിക്കൻ സ്റ്റോക്കുകൾക്ക് സൗദിയിൽ വിലക്കേർപ്പെടുത്തി. ഹാനികരവും നിരോധിതവുമായ കൃത്രിമ നിറം കണ്ടെത്തിയതിനാലാണ് നിരോധനം. ഉത്പന്നം ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

സൗദിയിൽ സുലഭമായി ഉപയോഗിക്കുന്ന ഉല്പന്നമാണ് മാരഗറ്റി ചിക്കൻ സ്റ്റോക്ക്, ഈജിപ്തിന്റെതാണ് ഉത്പന്നം. ഉത്പന്നം ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 480 ഗ്രാം പാകുകളിലായിട്ടാണ് മാരഗറ്റി ചിക്കൻസ്റ്റോക്ക് ലഭ്യമാക്കിയിരുന്നത്. സാധാരണക്കാർക്കിടയിൽ ജനകീയമായിരുന്നു ഉത്പന്നം. ഉത്പന്നത്തിന്റെ ഇറക്കുമതി കമ്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിപണിയിൽ നിന്ന് ഉത്പന്നം പൂർണമായി പിൻവലിക്കാനുള്ള നടപടികളും പൂർത്തിയായി. ഭക്ഷ്യ സുരക്ഷ ലംഘനങ്ങൾക്ക് പിഴയടക്കം കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രാലയം മുന്നറിയിപ്പും നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News