റിയാദ് ഫു്ട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമായി മീഡിയാവണ്‍ സൂപ്പര്‍കപ്പ്

വർണാഭമായ പരിപാടികളും ആഘോഷങ്ങളും മേളക്ക് കൊഴുപ്പേകി

Update: 2022-11-18 16:45 GMT
Advertising

ദമാം: റിയാദിലെ പ്രവാസി ഫുട്ബോൾ പ്രേമികൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിച്ച് മീഡിയാവൺ സൗദി സൂപ്പർകപ്പ് മത്സരങ്ങൾ പൂർത്തിയായി. കാൽപന്ത് കളിയോടുള്ള മലയാളികളുടെ അടങ്ങാത്ത ലഹരിയാണ് റിയാദിലെ കളിമൈതാനത്ത് നിറഞ്ഞു നിന്നത്. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച മീഡിയാവൺ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ആവേശം പകരാൻ ദിനം മുഴുക്കെ ഉറക്കമൊഴിച്ച് ആയിരങ്ങളാണ് നേരം പുലരുവോളം കാത്തിരുന്നത്.

അണയാതെ ജ്വലിച്ചുനിന്ന കളിക്കാരുടെ ആവേശവും ആരവം മുഴക്കിയ കാണികളുടെ പിന്തുണയും സമ്മിശ്രമായി ലയിച്ചുചേർന്ന സൂപ്പർകപ്പ് റിയാദിലെ ഫുട്‌ബോൾ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറി. ഇതാദ്യമായാണ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ റിയാദ് ഫുട്‌ബോൾ അസോസിയേഷനും മീഡിയ വൺ ചാനലും ഇത്ര വലിയ ഫുട്‌ബോൾമേളക്ക് കൈകോർക്കുന്നത്. റിയാദ് ടാക്കീസ് നയിച്ച ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾക്ക് നാന്ദി കുറിച്ചത്. തിങ്ങിനിറഞ്ഞ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിലെ ആരാധകർ കരഘോഷം മുഴക്കി ടീമുകൾക്ക് ആവേശം പകർന്നു.

ലോകകപ്പിന് മുമ്പുള്ള മിനി ലോകകപ്പ് മൽസരങ്ങൾ കണ്ട പ്രതീതിയാണ് പലരും പങ്ക് വെച്ചത്. പലരുടെയും ഇഷ്ട ടീമുകളായ വമ്പൻമാർ പലതും ആദ്യ റൗണ്ടിൽ തന്നെ പുറത്തായെങ്കിലും ഖത്തറിൽ ഇതാവർത്തിക്കില്ലെന്ന് അടക്കം പറഞ്ഞു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News