ആരോഗ്യ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു

Update: 2023-11-27 00:36 GMT
Advertising

ഒഐസിസി അൽ ഹസ്സ ഏരിയ കമ്മറ്റി ഹുഫൂഫ് ഷിഫ മെഡിക്സ് ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ ഇൻഫ്ലുവൽസ വാക്സിൻ ക്യാംപയിനും, ആരോഗ്യ ബോധവല്ക്കണ ക്ലാസും സംഘടിപ്പിച്ചു.

പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അദ്ധ്യക്ഷതയിൽ ശാഫി കുദിർ ഇൻഫ്ലുവൻസ വാക്സിൻ എടുത്ത് ക്യാംപ് ഉദ്ഘാടനം നിർവ്വഹിച്ചു.



ഡോ. ബിസ്മി സിദ്ദീഖ്, ഒഐസിസി മെഡിക്കൽ വിങ് കൺവീനറും പ്രമുഖ നഴ്സുമായ ഷിജോമോൻ വർഗ്ഗീസ് എന്നിവർ 'ഇൻഫ്ലുവൻസ വാക്സിൻ്റെ പ്രാധാന്യവും പ്രയോജനവും' എന്ന വിഷയത്തിൽ ബോധവല്ക്കരണ ക്ലാസ് നടത്തി.

കാലാവസ്ഥയിൽ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം ഉണ്ടാവാൻ സാധ്യതയുള്ള വൈറൽ പനി അടക്കമുള്ളവയെ തടയുന്നതിന് വേണ്ടി സൗദി ഗവൺമെന്റിന്റെ എംഒഎച്ച്‌ തികച്ചും സൗജന്യമായി നൽകി വരുന്ന ഇൻഫ്ലുവൻസ വാക്സിൻ (പ്രതിരോധ കുത്തിവെപ്പ് ) നിരവധിയാളുകൾ പ്രയോജനപ്പെടുത്തി. ഈ ക്യാംപയിൻ നവംബർ 30 വരെ നീണ്ടു നിൽക്കുമെന്ന് ഷിഫ മാനേജ്മെൻ്റ് അറിയിച്ചു.

ഷിഫ മെഡിക്സ് ആഡിറ്റോറിയത്തിൽ നടന്ന ക്യാംപിൽ മാർക്കറ്റിങ്  മാനേജർ മുഹമ്മദ് അനസ് മാള, നവാസ് കൊല്ലം, റഫീഖ് വയനാട്, എന്നിവർ ആശംസ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ലിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

അൽ ഹസ്സ ഒഐസിസി പുറത്തിറക്കുന്ന 2024 കലണ്ടറിൻ്റെ പ്രകാശനവും ക്യാംപിൽ വെച്ച് നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ  സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഫൈസൽ വാച്ചാക്കൽ ചെയർമാനും, ഉമർ കോട്ടയിൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം കമ്മറ്റിക്കും രൂപം നൽകി. 

നിസാം വടക്കേകോണം, പ്രസാദ് കരുനാഗപ്പള്ളി, അഫ്സൽ മേലേതിൽ, റീഹാന നിസാം, മൊയ്തു അടാടി, ഷാനി ഓമശ്ശേരി, ഷമീർ പനങ്ങാടൻ, സബീന അഷ്റഫ് ,ജ്വിൻ്റിമോൾ, അനീഷ് സനയ്യ, സബാസ്റ്റ്യൻ, ബിനു ഡാനിയേൽ, മുരളീധരൻ പിള്ള, ഷിബു സുകുമാരൻ, അനിരുദ്ദൻ, ഷിബു മുസ്തഫ, ദിവാകരൻ കാഞ്ഞങ്ങാട്, അബ്ദുൽ സലീം, നൗഷാദ് കെ പി, സെബി ഫൈസൽ, ജംഷാദ്, ശിവൻ കൊല്ലം, ശ്രീരാഗ്, റുക്സാന റഷീദ്, നൗഷാദ് കൊല്ലം,ജസ്നി ടീച്ചർ, അഫ്സൽ അഷ്റഫ് ,മഞ്ജു നൗഷാദ്, ഷമീർ പാറക്കൽ, അഫ്സാന അഷ്റഫ് ,ഷിഫ മെഡിക്സിലെ മുരുഗൻ ഷമീർ മജീദ്,ഷെഫിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News