സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

മക്ക പ്രവിശ്യയിൽ ചൊവ്വാഴ്ച വരെ മഴ

Update: 2023-11-03 18:48 GMT
Advertising

ദമ്മാം: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. സൗദിയിൽ ശൈത്യത്തിന്റെ വരവറിയിച്ച് മഴ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പരക്കെ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പലയിടങ്ങളിലും പെയ്തൊഴിഞ്ഞത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇത് മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സത്തിനും ഇടയാക്കി.

രാജ്യത്ത് അനുഭവപ്പെട്ടുവരുന്ന മഴ വരും ദിവസങ്ങളിലും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക പ്രവിശ്യയിൽ അനുഭവപ്പെട്ടുവരുന്ന മഴ ചൊവ്വാഴ്ച വരെ തുടരും. മഴ ശക്തമായാൽ അപകട സാധ്യത വർധിക്കുമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗവും സിവിൽ ഡിഫൻസും നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലും വാലികളുടെ തീരത്തും കഴിയുന്നവർ മാറിത്താമസിക്കാനും അതോറിറ്റി നിർദ്ദേശം പുറപ്പെടുവിച്ചു. ജസാൻ, അസീർ, അൽബാഹ, മദീന, തബൂക്ക്, ഹാഇൽ, അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ ഭാഗങ്ങളിൽ മഴ തുടരും.


Full View

Meteorological center predicts heavy rain in Saudi Arabia

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News