കോവിഡ് നിയന്ത്രണം നീക്കിയ ശേഷമുള്ള വെള്ളിയാഴ്ച; മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികള്‍

ശാരീരിക അകലം പാലിക്കാതെയാണ് ഇപ്പോള്‍ നമസ്‌കാരങ്ങളും പ്രാര്‍ഥനയും നടക്കുന്നത്. ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി വിശാലമായ സൗകര്യം ഒരുക്കിയിരുന്നു.

Update: 2021-10-22 17:04 GMT
Editor : abs | By : Web Desk
Advertising

മക്ക, മദീന ഹറമുകളില്‍ വിശ്വാസികളെ പൂര്‍ണ തോതില്‍ പ്രവേശിപ്പിക്കാനുള്ള നിയമം നടപ്പായ ശേഷമുള്ള ആദ്യ ജുമുഅ നമസ്‌കാരത്തിന് ലക്ഷക്കണക്കിന് വിശ്വാസികളെത്തി. ശാരീരിക അകലം പാലിക്കാതെയാണ് ഇപ്പോള്‍ നമസ്‌കാരങ്ങളും പ്രാര്‍ഥനയും നടക്കുന്നത്. ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി വിശാലമായ സൗകര്യം ഒരുക്കിയിരുന്നു.

ഈയാഴ്ചയാണ് സൗദിയില്‍ കോവിഡ് നിയന്ത്രണം ഭൂരിഭാഗവും നീക്കിയത്. ഇതിന് ശേഷമുളള ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്ന്. മക്ക മദീന ഹറമില്‍ പുതിയ ചട്ട പ്രകാരം ശാരീരിക അകലം വേണ്ടതില്ല. എല്ലാ വിശ്വാസികള്‍ക്കും നിലവില്‍ ഹറമില്‍ പ്രവേശിക്കാം. പെര്‍മിറ്റ് മുഖേന എല്ലാവര്‍ക്കും നിലവില്‍ പ്രവേശനം നല്‍കുന്നുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഡോ. മാഹിര്‍ അല്‍മുഅയ്ഖിലി ജുമുഅക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ ആളുകള്‍ ജുമുഅക്ക് എത്തുന്നതിനാല്‍ ഹറമിലെ 50 കവാടങ്ങള്‍ തുറന്നിരുന്നു. ആരോഗ്യ മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ കൂടുതല്‍ പേരെ നിയോഗിക്കുകയും ചെയ്തു. ഹറമിനകവും പുറവും ദിവസവും 10 തവണ ശുചീകരിക്കുന്നതിനും അണുമുക്തമാക്കുന്നതിനും പുരുഷന്മാരും സ്ത്രീകളുമായി 4,000 തൊഴിലാളികളുണ്ട്. മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് അബ്ദുല്ല ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ബുഅയ്ജാനുമാണ്‌നേതൃത്വം നല്‍കിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News