സൗദിയിലെ ഓട്ടോ ഡീലര്‍മാര്‍ക്ക് റാങ്കിംഗ് നിര്‍ണ്ണയിച്ച് വാണിജ്യ മന്ത്രാലയം

ഏജന്‍സികള്‍ വഴിയുള്ള ബുക്കിങുകളുടെ എണ്ണവും കാത്തിരിപ്പ് കാലവും വിശകലനം ചെയ്താണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍

Update: 2025-03-07 05:44 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദിയിലെ ഓട്ടോ ഡീലര്‍മാര്‍ക്ക് റാങ്കിംഗ് നിര്‍ണ്ണയിച്ച് വാണിജ്യ മന്ത്രാലയം. ഞങ്ങൾ വിലയിരുത്തുന്നു, നിങ്ങൾ തീരുമാനിക്കുന്നു" എന്ന തലവാചകത്തോടെയാണ് സൗദി വാണിജ്യ മന്ത്രാലയം പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തെ 24 ഓട്ടോമൊബൈൽ ഏജൻസികളെ വിലയിരുത്തലിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സൗദിയിലെ ഓട്ടോ ഡീലർമാരുടെ പ്രകടനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയതും വസ്തുതാപരവുമായ റിപ്പോര്‍ട്ടാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗില്‍ 27,895 ഉപഭോക്താക്കളുമായി അബ്ദുൾ ലത്തീഫ് അല്‍ ജമീലാണ് മുന്നില്‍. 3,000 ഉപഭോക്താക്കളുമായി പെട്രോമിൻ രണ്ടാം സ്ഥാനത്തും, 100ല്‍ താഴെ ഉപഭോക്താക്കളുമായി ബാക്കിയുള്ളവയും പട്ടികയില്‍ ഇടം നേടി. എന്നാല്‍ ആവശ്യപ്പെട്ട വാഹനങ്ങളുടെ ഡെലിവറിക്ക് ഏറ്റവും കൂടുതല്‍ സമയം എടുക്കുന്ന ഏജന്‍സിയായി അല്‍ നാഗി മാറി. 180 ദിവസമാണ് കാത്തിരിപ്പ് കാലം. പെട്രോമിൻ 150 ദിവസവും, അൽ-ജുഫാലി 120 ദിവസവും കാത്തിരിപ്പ് കാലയളവ് രേഖപ്പെടുത്തി.

അൽ-ജസീറ, അൽ-ജബർ, നാഷണൽ സപ്ലൈസ് എന്നിവ 90 ദിവസവും, അബ്ദുൾ ലത്തീഫ് അല്‍ ജമീലിൽ 74 ദിവസവും രേഖപ്പെടുത്തി. മൂല്യനിർണ്ണയം ഏജന്റുമാർക്കിടയിൽ മത്സരശേഷി വർദ്ധിപ്പിക്കുന്നുവെന്നും, ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News