സൗദിയില്‍ സ്ത്രീ സംരംഭകരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് വാണിജ്യമന്ത്രാലയം

ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ റിയാദില്‍

Update: 2025-10-15 15:35 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയില്‍ സ്ത്രീ സംരംഭകര്‍ വര്‍ധിക്കുന്നതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ വര്‍ഷം മൂന്നാം പാദത്തിലെ അഥവാ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തു വിട്ടത്. ആകെ വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 1,28,000ന് മുകളിലെത്തിയെന്നാണ് കണക്ക്.

ഇതില്‍ നാല്‍പത്തി ഒമ്പത് ശതമാനം രജിസ്‌ട്രേഷനുകളും വനിതകളുടെ ഉടമസ്ഥതതയിലുള്ള സ്ഥാപനങ്ങളാണ്. 51% യുവാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണെന്നും കണക്കിലുണ്ട്. ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടന്നത് റിയാദിലാണ്. 50000 സ്ഥാപനങ്ങളാണ് തലസ്ഥാനത്ത് മാത്രം മൂന്നാം പാദത്തില്‍ ആരംഭിച്ചത്. കിഴക്കന്‍ പ്രവിശ്യ, മക്ക, ഖസീം അസീര്‍, എന്നിവിടങ്ങളാണ് തൊട്ട് പിറകില്‍.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News