സീസണൽ ഫ്ളൂ: സൗദിയിൽ വീണ്ടും മാസ്‌ക്

പകർച്ച വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

Update: 2022-11-05 17:16 GMT
Advertising

സൗദി അറേബ്യയിൽ മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം. സീസണൽ ഫ്ളൂ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. പകർച്ച വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാനും മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുഇടങ്ങളിലും ആളുകൾ ഒരുമിച്ച് കൂടുന്നിടത്തും മാസ്‌ക് ധരിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്.

പകർച്ച വ്യാധിയെ പ്രതിരോധിക്കുന്നതിന് വാക്സിൻ സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമസ ജോലി സ്ഥലങ്ങളിൽ ശുചിത്വം പാലിക്കുക, കൈകൾ ഇടവിട്ട് കഴുകുക, തുമ്മുമ്പോൾ ടിഷ്യൂ ഉപയോഗിക്കുക, കണ്ണുകളിലും വായിലും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രാലയം നൽകി. ശരീരം വിറയലോട് കൂടി പനി, 38 ഡിഗ്രിയിൽ കൂടുതൽ ശരീര താപനില ഉയരുക, പേശി വേദന, തലവേദന, തൊണ്ടവേദന, തുടർച്ചയായ ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ വൈറൽ ഫ്ളൂവിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Ministry of Health has issued a directive to wear masks in Saudi Arabia

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News