റമദാന്റെ ഭാഗമായി സൗദിയിൽ ദേശീയ ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചു

മക്ക, മദീന എന്നിവിടങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കി

Update: 2025-03-03 15:30 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, മുനിസിപ്പാലിറ്റികൾ, എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ. റമദാനുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുക. ആരോഗ്യനിയമങ്ങൾ പാലിച്ചുകൊണ്ടാണോ ഉല്പാദനവും വിതരണവുമെന്ന് ഉറപ്പാക്കുക, വിൽപ്പനശാലകൾ, വിതരണകേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് ഗുണ നിലവാരം ഉറപ്പാക്കൽ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഗതാഗതം, സംഭരണം എന്നിവയിലെ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഭക്ഷ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായി പ്രത്യേക പരിശീലന പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടന്നു വരുന്നു. ഇരു ഹറമുകളിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.  

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News