നവോദയ സാംസ്‌കാരികവേദി സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

Update: 2022-08-16 05:39 GMT

ദമ്മാം: നവോദയ സാംസ്‌കാരികവേദി, കിഴക്കൻ പ്രവിശ്യ ഇന്ത്യയുടെ എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനം ബഹുവിധ പരിപാടികളോടെ ആഘോഷിച്ചു. മുബാറസ്സ്, ഹഫുഫ്, അബ്‌ക്കേക്ക്, കോബാർ, ദമാം, ഖത്തീഫ്, റഹിമ, ജുബെയിൽ എന്നിങ്ങനെ എട്ട് കേന്ദ്രങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ കേന്ദ്രങ്ങളിലും ദേശീയപതാക ഉയർത്തി. ദമ്മാം മേഖലയിൽ നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട് പതാക ഉയർത്തി സംസാരിച്ചു. പലധാരകൾ സമന്വയിച്ച പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇന്ത്യൻ സ്വാതന്ത്യമെന്നും അതിനെ തകർക്കുന്നതും, ഏകശിലാത്മകമാക്കാൻ ശ്രമിക്കുന്നതും ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും പൊതുപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല അന്താരാഷ്ട്ര വിഭാഗം ഡയരക്ടറും, പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ സിദ്ധിക്ക് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Advertising
Advertising


 


കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും സ്‌കിറ്റുകളും, മധുര വിതരണവും പരിപാടിയോടനുബന്ധിച്ച് നടന്നു. എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ ഏറ്റുചൊല്ലി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News