നിയോമിലെ പദ്ധതികൾ ജനങ്ങളിലേക്ക്; ആഡംബര ദ്വീപായ സിന്ദാല ടൂറിസ്റ്റുകൾക്കായി തുറന്നു

പൊതു ജനങ്ങൾക്ക് ബുക്കിങിന് അവസരം നൽകും

Update: 2024-10-28 18:45 GMT
Editor : Thameem CP | By : Web Desk

റിയാദ്: നിയോം സിറ്റിയിലെ ആദ്യത്തെ ആഡംബര ദ്വീപായ സിന്ദാല ടൂറിസ്റ്റുകൾക്കായി തുറന്നു നൽകി. 2022 ഡിസംബറിൽ സൗദി കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതി പ്രഖ്യാപിച്ചത്. 840,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് പദ്ധതി. ഹോസ്പിറ്റാലിറ്റി, ഫൈൻ ഡൈനിങ്ങ്, ലോക പ്രശസ്ത ഷെഫുകളുടെ പാചകം, പകൽ ഭക്ഷണശാലകൾ, നൈറ്റ് ലൈഫ് സംവിധാനങ്ങൾ, 36 ആഡംബര റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കടലിനടിയിലെ അത്ഭുതങ്ങൾ ആസ്വദിക്കാനുള്ള അവസരം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. 2,400 അതിഥികളെ ഉൾകൊള്ളാൻ കഴിയും വിധമാണ് നിലവിൽ സിന്ദാലയുടെ പ്രവർത്തനം.

Advertising
Advertising

ഹോസ്പിറ്റാലിറ്റി, ടൂറിസം, സാമ്പത്തികം എന്നീ മേഖലയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. 3,500 തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കുന്നുണ്ട്. അതിഥികൾക്ക് 440 മുറികൾ, 88 വില്ലകൾ, 218 ആഡംബര സർവീസ് അപ്പാർട്ട്മെൻറുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ദ്വീപിന് ചുറ്റുമുള്ള ജലാശയങ്ങളിൽ 1,100 ഇനം മത്സ്യങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ 45 എണ്ണം നിയോമിൽ മാത്രം കാണപ്പെടുന്നതാണ്. കൂടാതെ 300ലധികം പവിഴ സ്പീഷിസുകളും ഇവിടെയുണ്ട്. നിയോമിൻറെ ടൂറിസം ചാനലുകൾ വഴി ബുക്ക് ചെയ്തവർക്കായിരിക്കും സിന്ദാലയിലേക്കുള്ള പ്രവേശനം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News