ദമ്മാം ടീം ഡ്രീം കാച്ചേഴ്‌സിന് പുതിയ നേതൃത്വം

Update: 2023-06-04 15:38 GMT

സൗദി കിഴക്കന്‍ പ്രവിശ്യയിലെ സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ ഒന്നിച്ചു കൂടി രൂപീകരിച്ച ടീം ഡ്രീം കാച്ചേഴ്‌സിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

കൃത്യമായ നിയാമവലിയോടെ കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തില്‍ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സംഘടനയുടെ പുതിയ രക്ഷാധികാരിയാകും. സിയാ ബിന്‍ ഷാഹുല്‍ പ്രസിഡന്റായും ശരത് നാരായണന്‍ ജന. സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുറാദ് ട്രഷറായും, മുര്‍ഷിദ് മഞ്ചേരി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

Advertising
Advertising

ജോ. സെക്രട്ടറിമാരായി അബ്ദുല്‍ സമദ് രതീഷ് എന്നിവരെയും ജോ. ട്രഷറായി അബ്ദുല്‍ റഷീദിനെയും നിയോഗിച്ചു. സതീഷ് കുമാര്‍ (കണ്‍വീനര്‍) ജുബൈല്‍, ശ്രീമുരുകന്‍ (കണ്‍വീനര്‍), അല്‍ ഹസ എന്നിവര്‍ മറ്റു ഭാരവാഹികളാണ്.

പ്രവാസ ജീവിതത്തില്‍ കലാ സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കുകയും സൗഹൃദങ്ങളിലുടെ സാമൂഹ്യ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ-ജാതി-മത ചിന്തകള്‍ക്കതീതമായി, കലാ സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സംഘടന പ്രവര്‍ത്തിക്കും. നാസ് വക്കം, സിയാ ബിന്‍ ഷാഹുല്‍, ശരത് നാരായണന്‍, മുറാദ്, മുര്‍ഷിദ്, മഞ്ചേരിക്കാരന്‍, ഉണ്ണികൃഷ്ണന്‍, ശ്രീമുരുകന്‍, അബ്ദുള്‍ സമദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News