പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മറ്റിക്ക് പുതിയ നേതൃത്വം

Update: 2023-03-18 17:38 GMT
Advertising

പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മറ്റിയുടെ 2023-2024 കാലത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഗൾഫ് നാടുകളിലെ പേര് ഏകീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന പ്രമേയത്തിൽ ദമ്മാമിൽ നടന്ന കിഴക്കൻ പ്രവിശ്യാ ജനറൽ കൗസിലിൽ

പുതിയ പ്രസിഡന്റായി ഷബീർ ചാത്തമംഗലത്തേയും ജനറൽ സെക്രട്ടറിയായി സുനില സലീമിനേയും ട്രഷററായി അഡ്വ. നവീൻകുമാറിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ മുഹ്‌സിൻ ആറ്റശ്ശേരി, സിറാജ് തലശ്ശേരി (വൈസ് പ്രസിഡന്റ്), ഫൈസൽ കുറ്റ്യാടി, സാബിക്ക് കോഴികോട്(സെക്രട്ടറിമാർ), റഊഫ് ചാവക്കാട് (പി.ആർ & മീഡിയ), ജംഷാദ് അലി കണ്ണൂർ(ജനസേവനം) കൂടാതെ അബ്ദുറഹീം തിരൂർക്കാട്, അൻവർ സലീം, ഫൈസൽ കോട്ടയം, അൻവർ ഫസൽ, അനീസ മെഹബൂബ്, ബിജു പൂതക്കുളം, ജമാൽ കൊടിയത്തൂർ, ജുബൈരിയ ഹംസ, നിയാസ് കൊടുങ്ങല്ലൂർ, സൈഫുദ്ധീൻ പൊറ്റശ്ശേരി, ഷജീർ ടൂനേരി, ഷമീം ജാബിർ, സമീയുള്ള കൊടുങ്ങല്ലൂർ എന്നീ ഇരുപത്തിമൂന്ന് അംഗ സെൻട്രൽ എക്‌സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

മുഹ്‌സിൻ ആറ്റശ്ശേരി, അൻവർ സലീം, സമീയുള്ള കൊടുങ്ങല്ലൂർ എന്നിവരെ സൗദി നാഷണൽ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

ദമ്മാം, അൽഖോബാർ, ജുബൈൽ, ഖഫ്ജി എന്നീ റീജീയണൽ കമ്മറ്റി അംഗങ്ങൾ അടങ്ങിയതാണ് ജനറൽ കൗൺസിൽ. തെരഞ്ഞെടുപ്പിന് നാഷണൽ കോഡിനേറ്റർ ഖലീൽ പാലോട്, റിയാദ് സെൻട്രൽ കമ്മിറ്റി അംഗം അംജദ് അലി എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കൺവീനർ റഊഫ് ചാവക്കാട് സ്വാഗതവും മുൻ പ്രസിഡന്റ് മുഹ്‌സിൻ ആറ്റശ്ശേരി ആമുഖ പ്രഭാഷണവും നടത്തി. 2021-2022 കാലയളവിലെ പ്രവർത്തന-ഫൈനാൻസ് റിപ്പോർട്ടുകൾ അൻവർ സലീം, അഡ്വ. നവീൻകുമാർ എന്നിവർ അവതരിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News