ഡിഫയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

Update: 2024-01-11 06:07 GMT
Advertising

ജസൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ പേരും പെരുമയും നൽകിയിരുന്ന ലോഗോക്ക് മാറ്റം വരുത്തി പുതിയ ലോഗോ പുറത്തിറക്കി. 

ദമ്മാം റോസ് റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സ്കൂൾ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് ലോഗോ പ്രകാശനം ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസ കായിക ലോകത്തിന് ഡിഫയുടെ നേതൃത്വവും പ്രവർത്തനങ്ങളും കഴിഞ്ഞ കാലങ്ങളിൽ മാതൃകയാണെന്നും പുതിയ വർഷത്തിൽ ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ-സാംസ്കാരിക പൈതൃകങ്ങളെ സമാന്വയിപ്പിക്കുന്ന പുതിയ ലോഗോക്ക് കീഴിൽ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് കൂടുതൽ യശസ്സാർന്ന പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ഡിഫ പ്രസിഡണ്ട് മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു. ഡിഫയ്ക്ക് കീഴിൽ നടന്ന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഖാലിദിയ്യ ക്ലബ്ബിനെ ചടങ്ങിൽ ആദരിച്ചു.

മുഴുവൻ ക്ലബുകള്‍ക്കും ഡിഫയുടെ പുതുവർഷ ഉപഹാരം നൽകി. ഡിഫ ചെയർമാൻ വിൽഫ്രഡ്‌ ആൻഡ്രൂസ്, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, മുൻ പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ നേർന്നു.

ഡിഫ ഭാരവാഹികളായ, സഹീര്‍ മജ്ദാല്‍, നാസർ വെള്ളിയത്ത്, മൻസൂർ മങ്കട, മുജീബ് പാറമ്മൽ, റിയാസ് പറളി, മണി പത്തിരിപ്പാല, ശരീഫ് മാണൂർ, അസ്സു കോഴിക്കോട്, ജൗഹർ കുനിയിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ഡിഫ ജന. സെക്രട്ടറി ഖലീല്‍ പൊന്നാനി സ്വാഗതവും ട്രഷറര്‍ അഷ്റഫ് എടവണ്ണ നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News