ദമ്മാമിലെ അൽകുലൈബി ടവറിൽ അൽ അനൂദ് അറേബ്യ ഗ്രൂപ്പിന് പുതിയ ഓഫീസ്

ദമ്മാം ടൊയോട്ടയിലെ അല്‍കുലൈബി ടവറിലാണ് പുതിയ ഓഫീസ് സമുച്ചയം.

Update: 2024-01-06 19:31 GMT

സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ അനൂദ് അറേബ്യ ഗ്രൂപ്പിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ദമ്മാം ടൊയോട്ടയിലെ അല്‍കുലൈബി ടവറിലാണ് പുതിയ ഓഫീസ് സമുച്ചയം. സൗദിയിലും യു.എ.ഇയിലും ബിസിനസ് സംരഭങ്ങളുള്ള ഗ്രൂപ്പ് കൂടുതല്‍ മേഖലകളിലേക്ക പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നത്. അല്‍ അനൂദ് അറേബ്യ ഗ്രൂപ്പിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഉമ്മര്‍ വളപ്പില്‍ ഉള്‍ഘാടനം ചെയ്തു.

ഡയറക്ടര്‍മാരായ അഹമ്മദ് വളപ്പില്‍, ഷബാസ് വളപ്പില്‍, ലയാന്‍ സൂപ്പര്‍മാര്‍ക്കറ്റ് മേധാവി അബ്ദുറഹ്മാന്‍ വളപ്പില്‍, ഫിനാന്‌സ് മാനേജര്‍ രാജു കെ.ആര്‍, ഓപറേഷന്‍ മാനേജര്‍ നൗഫല്‍ പൂവ്വകുറിശ്ശി തുടങ്ങിയവര്‍ സംബന്ധിച്ചു. ദമ്മാം ടൊയോട്ടയിലെ അല്‍കുലൈബി ടവറില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസ് സമുച്ചയം ഗ്രൂപ്പിന് കീഴിലുള്ള ബിസിനസ് സംരഭങ്ങളുടെ സുഗമമായ നടത്തിപ്പും വിപുലീകരണവും ലക്ഷ്യമിടുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി. 20 വര്‍ഷമായി സൗദിയിലും യു.എ.ഇയിലും ബിസിനസ് രംഗത്തുള്ള ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News