'ഹയ്യാക്കുമുല്ലാഹ്'; ഹജ്ജ്- ഉംറ തീർഥാടകരെ വരവേൽക്കാൻ സ്വാ​ഗതലോ​ഗോ പുറത്തിറക്കി

ഒരേ വിഷ്വൽ ഐഡന്റിറ്റി ഉപയോഗിച്ച് തീർത്ഥാടകർക്ക് സുഗമമായ വിവരശേഖരണം ഉറപ്പാക്കാനാകും

Update: 2026-02-12 14:56 GMT

റിയാദ്; ഹജ്ജ്- ഉംറ തീർഥാടകരെ സ്വീകരിക്കാനായി ‘ഹയ്യാക്കുമുല്ലാഹ്’ എന്ന പേരിൽ പുതിയ മാധ്യമ ഐഡന്റിറ്റിയും ലോഗോയും പുറത്തിറക്കി സൗദി അറേബ്യ. വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള യൂണിഫൈഡ് മീഡിയ ഓപ്പറേഷൻ സെന്റർ 'ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമു'മായി സഹകരിച്ചാണ് ലോ​ഗോ പുറത്തിറക്കിയത്.

ഇതിലൂടെ വിമാനത്താവളങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ ഒരേ വിഷ്വൽ ഐഡന്റിറ്റി ഉപയോഗിച്ച് തീർത്ഥാടകർക്ക് സുഗമമായ വിവരശേഖരണം ഉറപ്പാക്കാനാകും. രാജ്യത്തെത്തുന്ന നിമിഷം മുതൽ തീർത്ഥാടകർക്ക് നൽകുന്ന ബോധവൽക്കരണ സന്ദേശങ്ങളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനും ഇതിലൂടെ സാധിക്കും.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News