എസ് ഐ സി സൗദി ഹാഇല്‍ ഘടകം മനുഷ്യജാലിക സംഘടിപ്പിച്ചു..

Update: 2024-01-29 08:30 GMT

രാഷ്ട്രരക്ഷയ്ക്ക് സൗഹൃദ കരുത്ത് എന്ന പ്രമേയം ആസ്പദമാക്കി എസ്‌ഐ സി സെന്‍ട്രല്‍ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. പരിപാടിയില്‍ ചെയര്‍മാന്‍ സഗീര്‍ അലി ഫൈസി അധ്യക്ഷതവഹിച്ചു. യോഗം ഉദ്ഘാടനം ചെയ്ത നാസര്‍ ദാരിമി അംഗങ്ങള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്ന മൗലിക അവകാശങ്ങളെ സംബന്ധിച്ച് യോഗത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ മാള മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കരിം തുവ്വൂര്‍, അഷ്‌റഫ് അഞ്ചരക്കണ്ടി, എന്നിവര്‍ മനുഷ്യജാലികയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ സെക്രട്ടറി നസീറുദ്ദീന്‍ ആലപ്പുഴ സ്വാഗതവും വൈസ് പ്രസിഡണ്ട് ഫൈസല്‍ ചാത്തന്നൂര്‍ നന്ദിയും പ്രകാശിപ്പിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News