നൂപുര ധ്വനി ആർട്സ് അക്കാദമിയും നവോദയയും ചേർന്ന് ജുബൈലിൽ മെഗാ യോഗ ഇവന്റ് സംഘടിപ്പിക്കുന്നു

Update: 2025-06-14 18:45 GMT
Editor : Thameem CP | By : Web Desk

ജുബൈൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈലിൽ നൂപുര ധ്വനി ആർട്‌സ് അക്കാദമിയും നവോദയ സാംസ്‌കാരിക വേദിയും സംയുക്തമായി യോഗ ഇവന്റ് സംഘടിപ്പിക്കും. ഇതിനായി ജയൻ തച്ചമ്പാറ ചെയർമാനും ഡോ. നവ്യ വിനോദ് കൺവീനറും സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികളായി വൈ. ചെയർമാൻമാർ - ഉണ്ണികൃഷ്ണൻ, ഷാനവാസ്, ജോ. കൺവീനർമാർ സഫീന താജ്, സുജീഷ് കറുകയിൽ, പ്രോഗ്രാം കമ്മിറ്റി - ചെയർമാൻ രഞ്ജിത്ത് നെയ്യാറ്റിൻകര , കൺവീനർ ലിനിഷ പ്രജീഷ് , സാമ്പത്തികം - ചെയർമാൻ പ്രിനീത്, കൺവീനർ രാഗേഷ്, രജിസ്‌ട്രേഷൻ - ചെയർമാൻ സനൽകുമാർ, കൺവീനർ ഷാഹിദ ഷാനവാസ് , ഹാൾ & സ്റ്റേജ് - ചെയർമാൻ സർഫറാസ്, കൺവീനർ സുബീഷ്, വളണ്ടിയർ - ചെയർമാൻ അജയകുമാർ, കൺവീനർ ഫൈസൽ, ഇ9വിറ്റേഷൻ - ചെയർമാൻ ഗിരീഷ്, കൺവീനർ ബൈജു വിവേകാനന്ദൻ, റിഫ്രഷ്‌മെൻ് - ചെയർമാൻ അനിൽ പാലക്കാട്, കൺവീനർ ബിജു, മീഡിയ - ചെയർമാൻ പ്രജീഷ് കോറോത്ത്, കൺവീനർ അജയ് കണ്ണോത്ത് എന്നിവരും മുഖ്യ ഉപദേശകയായി സുമ യാദവും പ്രവർത്തിക്കും.

സൗദി അറേബ്യയിലെ വിവിധ യോഗ ക്ലസ്റ്ററുകൾ ഉൾപ്പെടുത്തി യോഗാഭ്യാസ പ്രകടനങ്ങൾ, ആയോധന കലകളുടെ പ്രദർശനങ്ങൾ, കലാ പരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നവോദയ ദമ്മാം രക്ഷാധികാരി ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷത വഹിച്ചു. അക്കാദമി ചെയർമാൻ ഉമേഷ് കളരിക്കൽ, യോഗ പരിശീലക സുമ9 യാദവ്, ഡോ. നവ്യ, ജയൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു. നൂപുരധ്വനി അക്കാദമി മാനേജിംഗ് കമ്മിറ്റി അംഗം ഗിരീഷ് നീരാവിൽ സ്വാഗതവും അക്കാദമി കൺവീനർ പ്രജീഷ് കറുകയിൽ നന്ദിയുംപറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News