ഒ.ഐ.സി.സി വനിത വേദി ഓണച്ചന്തം പരിപാടി സമാപിച്ചു

Update: 2025-10-21 07:53 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: കോൺഗ്രസുകാരായ ഓരോരുത്തർക്കും അഭിമാനത്തോടെയും സന്തോഷത്തോടെയും അദ്യം താൻ കോൺഗ്രസ്സാണെന്ന് പറയാൻ ആർജ്ജവമുണ്ടായിരിക്കണമെന്ന് മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സോയ ജോസഫ് അഭിപ്രായപെട്ടു. ഒഐസിസി വനിതാ വേദി ഈസ്റ്റൺ പ്രോവിൻസ് കമ്മിറ്റിയുടെ ഓണാഘോഷം - ഓണച്ചന്തം 2025ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സോയ ജോസഫ്.

സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ സ്ത്രീ ശാക്തീകരണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നും മുന്നിൽ നിന്നിട്ടുള്ള പ്രസ്ഥാനമാണെന്ന് കാണാമെന്നും, രാജ്യത്തിന്റെ ഉന്നത അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെന്നും അവർ അവകാശപെട്ടു.

Advertising
Advertising

പിണറായി വിജയൻ്റെ ഭരണത്തിൽ കേരള ജനത തികച്ചും നിരാശരാണ്, സമസ്ത മേഖലകളിലും ഇടത് ഭരണം അമ്പേ പരാജയമാണെന്നും അവർ കുറ്റപ്പെടുത്തി. ആസന്നമായ പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുവാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും, അതിനായ് പ്രവാസ മേഖലയിൽ ഒഐസിസി വനിതാവേദിക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അവർ ഓർമപ്പെടുത്തി.

ഓണാഘോഷത്തിന് വർണപ്പൊലിമ ചാർത്തി നടത്തിയ മലയാളി മങ്ക മത്സരം ആഘോഷ പരിപാടികൾക്ക് മിഴിവേകി. ഡയാന ബാബു, ജ്യോതിക അനിൽ, ഷബ്‌ന അഷറഫ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പായസ മത്സരത്തിൽ സുബീന മുനീർ (ഫസ്റ്റ്), ആയിഷ ഷഹീൻ (സെക്കന്റ്‌), ഫരീഹ അബ്ദുൽ ഖാദർ (തേർഡ്) എന്നിവരും സമ്മാനങ്ങൾ നേടി.

പ്രസിഡന്റ് ലിബി ജെയിംസ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ഒഐസിസി ഈസ്റ്റൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ സലീം ഉദ്ഘാടനം ചെയ്തു. മുൻ കെപിസിസി നിർവാഹക സമിതിയംഗം അഹ്‌മദ്‌ പുളിക്കൽ, മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ സി അബ്ദുൽ ഹമീദ്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ റഫീഖ് കൂട്ടിലങ്ങാടി, ഒഐസിസി പ്രോവിൻസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, വൈസ് പ്രസിഡന്റ്‌ അബ്ദുൽ കരീം, ജനറൽ സെക്രട്ടറി പാർവതി സന്തോഷ്‌, സെക്രട്ടറി രാധിക ശ്യാംപ്രകാശ് തുടങ്ങിയവർ ആശംസകൾ നേർന്നു. വനിതാ വേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് സ്വാഗതവും കീർത്തി ബിനൂപ് നന്ദിയും പറഞ്ഞു. അർച്ചന അഭിഷേക്, ഗീത മധുസൂധനൻ, ശരണ്യ സുഫിൽ, സോഫിയ താജു ബിൻസി ജോൺ, നെസ്സി നൗഷാദ്, ബെറ്റി തോമസ് സലീന ജലീൽ, മറിയാമ്മ റോയ്, പ്രിയ അരുൺ, അഞ്ചു, ഷെറിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News