വിശ്വാസികളുടെ വസന്തകാലം; ഒരു മാസത്തിനിടെ പുണ്യഭൂമികളിലെത്തിയത് അഞ്ച് കോടിയിലേറെ സന്ദർശകർ

ഉംറ നിർവഹിച്ചത് 1,21,46,516 പേർ

Update: 2025-09-27 14:15 GMT
Editor : Mufeeda | By : Web Desk

മക്ക: റബീഉൽ അവ്വലിൽ ഭക്തിസാന്ദ്രമായി ഹറമുകൾ. ഇരുഹറമുകളിലുമെത്തിയത് അഞ്ച് കോടിയിലധികം സന്ദർശകരാണ്. ഇരുഹറമുകളുടെയും കാര്യനിർവഹണസമിതിയാണ് കണക്കുകൾ പുറത്തുവിട്ടത്. മക്കയിലെ ഹറമിൽ 1,75,60,004വിശ്വാസികൾ ആരാധനയ്‌ക്കെത്തി.1,21,46,516 പേർ ഉംറ നിർവഹിച്ചു.

മദീനയിലെ ഹറമിൽ 2,071,560വിശ്വാസികളാണ് സന്ദർശനത്തിനെത്തിയത്. 1,002,049 പേർക്കാണ് റൗദ ഷരീഫിൽ പ്രവേശിക്കാനായത്. 2,071,101സന്ദർശകർ പ്രവാചകരോടും സ്വഹാബാക്കളോടും സലാം പറഞ്ഞു.

 

ഇരുഹറമുകളിലെ പ്രധാന പ്രവേശന കവാടങ്ങളിലുള്ള അത്യാധുനിക സാങ്കേതിക സെൻസർ സംവിധാനത്തിലൂടെയാണ് സന്ദർശകരുടെ കണക്കുകൾ രേഖപ്പെടുത്തുന്നത്. വിവിധ ഏജൻസികളുടെ സഹകരണത്തോടെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനും സന്ദർശകർക്കുള്ള സേവനങ്ങൾ നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News