സൗദിയിൽ നഗരങ്ങളുടെ ഭംഗിയും പൈതൃകവും നിലനിര്‍ത്താന്‍ പദ്ധതി

നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതികളാണ് നടപ്പിലാക്കുക.

Update: 2025-05-05 16:39 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദിയില്‍ നഗരങ്ങളുടെ ഭംഗിയും പൈതൃകവും സംരക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം തേടി മുനിസിപ്പല്‍ മന്ത്രാലയം. വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങള്‍, മാലിന്യങ്ങളുടെ അലക്ഷ്യമായ വലിച്ചെറിയല്‍ തുടങ്ങിയവ തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതികളാണ് നടപ്പിലാക്കുക.

കൂടുതല്‍ മനോഹരമായ നഗരങ്ങള്‍ എന്ന മന്ത്രാലയത്തിന്‍റെ മുന്‍ കാമ്പയിനെ വിപുലപ്പെടുത്തിയാണ് പുതിയ നീക്കം. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുക, നഗരങ്ങളുടെ സൗന്ദര്യാത്മക സ്വത്വം നിലനിര്‍ത്തുക, ജീവിതനിലവാരം ഉയർത്തുക, പൊതു ശുചിത്വം മെച്ചപ്പെടുത്തുക എന്നിവ ഇത് വഴി ലക്ഷ്യമിടുന്നുണ്ട്. മുനിസിപ്പാലിറ്റികൾ, സെക്രട്ടേറിയറ്റുകൾ, മറ്റു ഇതര സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് സമിതി ഇതിനായി പ്രവർത്തിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News