റിയാദ് കോമഡി ഫെസ്റ്റിവൽ, ടിക്കറ്റ് വിൽപന ആരംഭിച്ചു

സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 9 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്

Update: 2025-08-04 14:49 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദിയിലെ റിയാദ് കോമഡി ഫെസ്റ്റിവലിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. വി ബുക്ക് ആപ്പ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാവുക. റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കുന്ന ഫെസ്റ്റ്, ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവലായിരിക്കും. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ.

സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 9 വരെ റിയാദിലെ ബോളിവാർഡ് സിറ്റിയിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. മു‌ഹമ്മദ് അൽ അലി തിയേറ്റർ, ബക്കർ അൽ ഷദ്ദി തിയേറ്റർ, എസ് എഫ് അരീന, എഎൻബി അരീന എന്നിവിടങ്ങളിലായിരിക്കും വേദി ഒരുക്കുക. കെവിൻ ഹാർട്ട്, സെബാസ്റ്റ്യൻ മാനിസ്കൽകോ, റസ്സൽ പീറ്റേഴ്സ് അടക്കം അമ്പതിലധികം അന്താരാഷ്ട്ര കൊമേഡിയന്മാർ ഫെസ്റ്റിന്റെ ഭാഗമാകും.

സ്റ്റാൻഡ്അപ്പ് ഷോ, ടോക് ഷോ, കോമഡി വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് സെഷനുകൾ തുടങ്ങിയവയായിരിക്കും പ്രധാന പരിപാടികൾ. ആദ്യമായാണ് കോമഡി ഫെസ്റ്റിവൽ സീസണിന്റെ ഭാഗമാകുന്നത്. ഇതോടൊപ്പം മ്യൂസിക് പരിപാടികൾ, ഫുട്ബോൾ, ബോക്സിങ്, വേൾഡ് ചാമ്പ്യൻഷിപ്പുകൾ, എക്സിബിഷൻ തുടങ്ങിയവയും സീസണിന്റെ ഭാഗമാകും. സിറിയയായിരിക്കും ഇത്തവണത്തെ അതിഥി രാജ്യം.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News