Writer - razinabdulazeez
razinab@321
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻററിൻറെയും, ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെയും, സംയുക്താഭിമുഖ്യത്തിൽ എല്ലാവർഷവും റമദാൻ 1 മുതൽ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു.
ബത്ഹ ശാരറെയിലിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻററിന്റെ പ്രധാന ഓഢിറ്റോറിയത്തിലും, ശുമൈസി ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശുമൈസി ശാഖക്ക് കീഴിലുള്ള ഓഢിറ്റോറിയത്തിലുമാണ് ഈ വർഷം റമദാനിലെ 30 ദിവസവും ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇഫ്താർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് വിപുലമായ സംഘാടകസമിതിക്കും രൂപം നൽകി.
ജി.സി.സി ഇസ്‌ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് സുൽഫിക്കർ ചെയർമാനും, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, കൺവീനർ, ഇഖ്ബാൽ വേങ്ങര, വളണ്ടിയർ ക്യാപ്റ്റൻ, അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ്കുട്ടി കടന്നമണ്ണ, ദഅവ വിങ്ങ്, അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, മൂസ തലപ്പാടി, സിഗബത്തുള്ള, ഹനീഫ് മാസ്റ്റർ, ഫൈസൽ കുനിയിൽ, നിസാർ അരീക്കോട് , മുജീബ് ഒതായി, അറഫാത്ത് കോട്ടയം, അഷ്റഫ് തലപ്പാടി, ഓഡിറ്റോറിയം ഉൾപ്പെട്ട വിപുലമായ 50 അംഗ ടീമിനും രൂപം നൽകി. ശുമൈസി ഇസ്ലാഹി സെന്ററിന് കീഴിൽ നടക്കുന്ന ദൈനംദിന ഇഫ്താറിന് അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർ ഖാൻ തിരുവനന്തപുരം, ഷുക്കൂർ ചേലാമ്പ്ര, കബീർ ആലുവ, അംജദ് അൻവാരി എന്നിവർ നേതൃത്വം നൽകും
റമദാനിലെ എല്ലാ ദിനങ്ങളിലും അസർ നമസ്കാരത്തോടെ ഇഫ്താർ ഓഡിറ്റോറിയം പ്രവർത്തനമാരംഭിക്കും. ഇസ്‌ലാമിക വിജ്ഞാന സദസ്സുകളും, വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും, സൗജന്യ പുസ്തക വിതരണവും, മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും, റമദാനിലെ മുഴുവൻ ദിനങ്ങളിലും നടക്കുന്ന ഇഫ്താറിലേക്ക് റിയാദിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രസിഡണ്ട് അബ്ദുൽഖയും ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ഇഫ്താർ ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, ബത്ഹ ദഅ്‌വ& അവൈർനസ് സൊസൈറ്റി പ്രബോധകൻ മുഹമ്മദ്കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.