റിയാദ് മോഡേൺ സ്‌കൂൾ ഉന്നത വിജയികളെ ആദരിച്ചു
Update: 2025-06-02 12:10 GMT
റിയാദ്: സി.ബി.എസ്. ഇ പരീക്ഷയിൽ ഈ വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികളെ റിയാദ് മോഡേൺ ഇന്റർനാഷണൽ സ്‌ക്കൂൾ ആദരിച്ചു. 97.2 ശതമാനം മാർക്ക് വാങ്ങി സൗദി അറേബ്യയിൽ നിന്നും ഉന്നതം വിജയം നേടിയ വിദ്യാർഥികളിൽ ഉൾപ്പെട്ട മുഹമ്മദ് ഇബ്രാഹീമിന് സ്‌ക്കൂൾ മാനേജിങ് ഡയക്ടർ, ഡോ. ടി.പി മുഹമ്മദ് പ്രത്യേക ഉപഹാരം നൽകി. ഉന്നത വിജയം നേടി സ്‌കൂളിന് അഭിമാനമായ മുഹമ്മദ് അബ്ദുൽ ഹാദി നൂരി, റായിഫ് കെ.പി, ഫൈനാൻ മുഹമ്മദ് ഷാനവാസ്, നയീം ഫർഹാൻ, അഹ്ഫ ലഹ് അബ്ദുറഹിമാൻ പി.പി എന്നിവരും സദസ്സിൽ ആദരിക്കപ്പെട്ടു.
സ്‌കൂൾ പ്രിൻസിപ്പൽ ഡോ: അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച പരിപാടി ജനറൽ മാനേജർ പി.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജനറൽ കോഡിനേറ്റർ സമീന റയീസ് ആശംസ നേർന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജംഷീർ കെ.പി നന്ദിയും പറഞ്ഞു.