ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സൗദി അനുവദിച്ചത് 275 ബില്യൺ റിയാൽ

2018നെക്കാൾ 154 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി

Update: 2024-05-24 11:42 GMT
Advertising

ദമ്മാം: ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ നടപ്പാക്കിയത് വമ്പൻ വായ്പ പദ്ധതി. ആറ് വർഷത്തിനിടെ 275 ബില്യൺ റിയാൽ ഈ മേഖലയിൽ വായ്പ അനുവദിച്ചതായാണ് റിപ്പോർട്ട്. 2023 വരെയുള്ള കണക്കുകളിലാണ് വായ്പയിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ ഈ മേഖലയിൽ വായ്പയായി 275.57 ബില്യൺ സൗദി റിയാൽ അനുവദിച്ചതായി ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അതോറിറ്റിയായ മുൻഷആതാണ് വ്യക്തമാക്കിയത്.

ബാങ്കിംഗ് ഫിനാൻസ് മേഖലകളാണ് വായ്പകൾ അനുവദിച്ചത്. ഇത് 2018നെ അപേക്ഷിച്ച് 154 ശതമാനം കൂടുതലാണ്. 108.51 ബില്യണായിരുന്നു 2018ലെ വായ്പ മൂല്യം. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ഭൂരിഭാഗവും ഇടത്തരമാണ്. 57.5 ശതമാനമാണ് ഈ തരത്തിലുള്ളത്. ഈ വർഷം സാമ പുറത്തിറക്കിയ റിപ്പോർട്ടുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 33.5 ശതമാനം ചെറുകിട സംരംഭങ്ങളും പ്രവർത്തിച്ചു വരുന്നു. ബാക്കിയുള്ള ഒൻപത് ശതമാനം മൈക്രോ എന്റർപ്രൈസസ് വിഭാഗത്തിലും ഉൾപ്പെടുന്നവയാണ്. ഈ മേഖലയിൽ അനുവദിച്ച വായ്പകൾ തിരിച്ചടക്കുന്നതിന് സാവകാശവും ഗവൺമെൻറ് തലത്തിൽ അനുവദിച്ചിട്ടുണ്ട്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News