പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ്ജ പദ്ധതിക്ക് സൗദിയും ഈജിപ്തും തമ്മിൽ ധാരണ

1.1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതാണ് പദ്ധതി

Update: 2024-01-12 03:51 GMT
Advertising

മിഡിലിസ്റ്റിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ്ജ ഉല്‍പാദന പദ്ധതിക്ക് സൗദിയും ഈജിപ്തും തമ്മില്‍ ധാരണയായി. സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എ ഈജിപ്ഷ്യന്‍ സര്‍ക്കാറുമായി കരാറില്‍ ഒപ്പ് വെച്ചു.

150 കോടി ഡോളര്‍ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഗള്‍ഫ് ഓഫ് സൂയസ്, ജബല്‍ അല്‍ സെയ്റ്റ് മേഖലകളിലാണ് പദ്ധതി സ്ഥാപിക്കുക.

കടല്‍തീര കാറ്റില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജം വഴി പ്രതിവര്‍ഷം 2.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിക്കും. ഒപ്പം 840000 ടണ്‍ ഇന്ധനം ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി വഴി ഈജിപ്തിലെ പത്ത് ലക്ഷം വീടുകളില്‍ വൈദ്യുതി ഉറപ്പ് വരുത്താന്‍ സാധിക്കും. ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി, ഈജിപ്തിലെ സൗദി അംബാസിഡര്‍ അബ്ദുറഹ്മാന്‍ സാലേം എന്നിവര്‍ കരാര്‍ കൈമാറ്റ ചടങ്ങില്‍ പങ്കാളികളായി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News