Writer - razinabdulazeez
razinab@321
റിയാദ്: ഗതാഗത മേഖലയിലെ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ഈജിപ്തും. സൗദി ഗതാഗത മന്ത്രി സാലെഹ് അൽ ജാസറും ഈജിപ്ത് ഉപപ്രധാനമന്ത്രി കാമിൽ അൽ വാസിർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഗതാഗത മേഖലയിൽ സംയുക്ത സഹകരണം, പഠനങ്ങൾ, സംയുക്ത ഗവേഷണം എന്നിവ ഇരുരാജ്യങ്ങളും ചേർന്ന് നിർവഹിക്കും. കെയ്‌റോയിൽ നടന്ന അറബ് ഗതാഗത മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.