Writer - razinabdulazeez
razinab@321
റിയാദ്: ടൂറിസം മേഖലയിൽ റെക്കോർഡ് മറികടന്ന് സൗദി അറേബ്യ. ടൂറിസ്റ്റുകളുടെ എണ്ണം, വിനോദത്തിനായി രാജ്യത്ത് ചെലവിടുന്ന പണം എന്നിവയിലാണ് വർധന. കഴിഞ്ഞ വർഷത്തെ കണക്കുകളാണ് പുറത്തു വന്നത്. 2023 ലെ ടൂറിസം മേഖലയിലെ റെക്കോർഡുകളാണ് മറികടന്നത്. കഴിഞ്ഞ വർഷം സഞ്ചാരികളായെത്തിയത് 1,160 ലക്ഷം പേരാണ്. ആഭ്യന്തര, അന്തരാഷ്ട്ര സഞ്ചാരികൾ ഉൾപ്പെടുന്നതാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 6% ആണ് വർധന. ടൂറിസ്റ്റുകൾ രാജ്യത്ത് ചെലവാക്കിയ പണത്തിന്റെ അളവിൽ 11% വർധനവാണ്. മൊത്തം 28,40,00,000 റിയാലാണ് ചെലവിട്ടത്. അന്താരാഷ്ട്ര സന്ദർശകർ 16,850,000 റിയാലും, ആഭ്യന്തര ടൂറിസ്റ്റുകൾ 11,53,000 റിയാലും ചെലവാക്കി. അന്താരാഷ്ട്ര സന്ദർശകരുടെ ചെലവിൽ 19%വും, ആഭ്യന്തര ടൂറിസ്റ്റുകളുടെ ചെലവിൽ 5% വുമാണ് വർധന. ടൂറിസം ഇന്‍ഫ്രാസ്ട്രക്ചറിൽ നിക്ഷേപം വർധിപ്പിക്കൽ, സംസ്കാരപരമായ ആകർഷണങ്ങൾ വർദ്ധിപ്പിക്കൽ, സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കൽ, മാർക്കറ്റിംഗ് ക്യാമ്പെയിനുകൾ തുടങ്ങിയവയുടെ ഭാഗമായാണ് നേട്ടം. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും 89% വർധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.