ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ; കിഴക്കൻ പ്രവിശ്യയിലും ആഘോഷ പരിപാടികൾക്ക് തുടക്കമായി

തൊഴിൽ മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്

Update: 2023-09-23 18:43 GMT
Advertising

ദമ്മാം: ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ സൗദിയിലെ കിഴക്കൻ പ്രവിശ്യയും. തൊഴിൽ മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ അൽ ഖോബാർ കോർണീഷിൽ അരങ്ങേറി. സ്വദേശികളും വിദേശികളുമുൾപ്പെടെ നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

പാർക്കുകളും കോർണീഷുകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിപാടികൾ. പത്തോളം കോളേജുകളിൽ നിന്നുള്ള വിദ്യാർഥി വിദ്യാർഥിനികളും ജീവനക്കാരും ഇന്ത്യ ഫിലിപ്പൈൻ കമ്മ്യൂണിറ്റികളും പങ്കെടുത്ത ആഘോഷ പരിപാടി ദൃശ്യ മികവ് പകർന്നു.

ദേശീയ ദിനത്തിന്റെ സന്ദേശം വിളിച്ചോതുന്ന ബാനറുകൾ ഉയർത്തിയും മനുഷ്യ കൂട്ടായ്മകൾ തീർത്തും മലയാളികൾ ഉൾപ്പെടെ വിദേശികളും സ്വദേശികളും ഒരുപോലെ ആഘോഷത്തിൽ പങ്കാളികളായി. എയർ ഷോ, വെടിക്കെട്ട്, സാംസ്‌കാരിക പരിപാടികൾ തുടങ്ങി വിവിധ ആഘോഷ പരിപാടികൾ ഇന്നും നാളെയുമായി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News