നിക്ഷേപക സൗഹൃദം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി; സ്വദേശി വിദേശി നിക്ഷേപകര്‍ക്ക് തുല്യത ഉറപ്പ് വരുത്തും

നിയമം കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍.

Update: 2022-04-06 16:59 GMT

സൗദിയില്‍ വിദേശി സ്വദേശി നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വ്യവസ്ഥകള്‍ നടപ്പാക്കാനൊരുങ്ങി നിക്ഷേപക മന്ത്രാലയം. നിക്ഷേപകര്‍ക്ക് തുല്യത ഉറപ്പാക്കുന്നതും രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതുമായ സൗഹൃദ വ്യവസ്ഥകളുമുള്‍പ്പെടുത്തിയാണ് നിയമം നിര്‍മ്മിക്കുക.

സൗദി നിക്ഷേപക മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. രാജ്യത്തെ സ്വദേശി വിദേശി നിക്ഷപകരുടെ അവകാശങ്ങളില്‍ തുല്യത ഉറപ്പ് വരുത്തുന്നതായിരിക്കും പുതിയ വ്യവസ്ഥ. നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Advertising
Advertising

രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും നിലവിലെ നിക്ഷേപക ഘടനയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉണ്ടാകുക. നിക്ഷേപകരോടുള്ള വിവേചനരഹിതമായ പെരുമാറ്റം, സാമ്പത്തിക പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള സ്വതന്ത്യം, സ്വത്ത് കൈവകാശം വെക്കല്‍, വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം, സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം, നിക്ഷേപകര്‍ക്കാവശ്യമായ സേവനങ്ങളും വിവര കൈമാറ്റവും, പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ പുതിയ വ്യവസ്ഥയില്‍ കൃത്യമായി രേഖപ്പെടുത്തും.

അതേസമയം നിക്ഷേപകര്‍ തങ്ങളുടെ സ്ഥാപന ഓഫീസുകള്‍ രാജ്യത്ത് തുറന്ന് പ്രവര്‍ത്തിക്കുവാനും, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യമായി സര്‍പ്പിക്കുവാനും, കോര്‍പ്പറേറ്റ് നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുവാനും പരിസ്ഥിതി സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കുവാനും തയ്യാറാകണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News