സൗദിയിൽ രണ്ടായിരത്തിലേറെ അഗ്നിപർവത ഗർത്തങ്ങളുണ്ടെന്ന് റിപ്പോർട്ട്

1256 ൽ മദീനയിലാണ് അവസാനമായി അഗ്നിപർവത സ്‌ഫോടനങ്ങളുണ്ടായതെന്നും സൗദി വെളിപ്പെടുത്തി

Update: 2023-04-07 20:34 GMT

പ്രതീകാത്മക ചിത്രം

Advertising

സൗദിയിൽ രണ്ടായിരത്തിലേറെ അഗ്നിപർവത ഗർത്തങ്ങളുണ്ടെന്ന് റിപ്പോർട്ട്. 1256 ൽ മദീനയിലാണ് അവസാനമായി അഗ്നിപർവത സ്‌ഫോടനങ്ങളുണ്ടായതെന്നും സൗദി വെളിപ്പെടുത്തി.

സൗദി സൊസൈറ്റി ഫോർ ജിയോ സയൻസസ് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു കോടി വർഷങ്ങൾക്കു മുമ്പ് ചെങ്കടൽ രൂപപ്പെട്ടതിനു ശേഷമാണ് ഈ അഗ്നിപർവത ഗർത്തങ്ങൾ സൗദിയിൽ രൂപപ്പെട്ടത്. നിലവിൽ രണ്ടായിരത്തിലേറെ അഗ്നിപർവത ഗർത്തങ്ങൾ സൗദിയിലുണ്ടെന്ന് സൗദി സൊസൈറ്റി ഫോർ ജിയോ സയൻസസ് പ്രസിഡൻ്റ് ഡോ.അബ്ദുല്ല അൽ അംരി പറഞ്ഞു.

Full View

ഈ അഗ്നിപർവത ഗർത്തങ്ങളിൽ ഒരു ഭാഗം കിഴക്കൻ സൗദിയിലും മറ്റൊരു ഭാഗം പടിഞ്ഞാറ് ഹായിൽ, ഹറത്ത് അൽ ഹതീമ, ഹറത്ത് ഖൈബർ എന്നിവിടങ്ങളിലുമാണ്. 1256 ൽ മദീനയിലാണ് സൌദിയിൽ ഏറ്റവും അവസാനമായി അഗ്നിപർവത സ്‌ഫോടനമുണ്ടായത്. ഇത് 53 ദിവസം നീണ്ടുനിന്നു. സമുദ്രത്തിലായിരുന്നു മദീനയിലെ അഗ്നിപർവത സ്‌ഫോടനത്തിൻ്റെ ഉറവിടം . ഇതിൻ്റെ അടയാളങ്ങൾ മദീന എയർപോർട്ടിൽ ഇന്നുമുണ്ടെന്നും ഡോ.അബ്ദുല്ല അൽ അംരി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Similar News