ദേശീയ പതാകയുടെ ഉപയോഗവും പ്രദർശനവും: മാർഗനിർദേശം പുറത്തുവിട്ട് സൗദി

വാണിജ്യ ആവശ്യങ്ങൾക്ക് പതാക ഉപയോഗിക്കരുത്

Update: 2025-03-13 16:20 GMT

റിയാദ്: ദേശീയ പതാകയുടെ ഉപയോഗവും പ്രദർശനവും സംബന്ധിച്ചിട്ടുള്ള മാർഗനിർദേശം പുറത്തുവിട്ട് സൗദി അറേബ്യ. വാണിജ്യ ആവശ്യങ്ങൾക്ക് പതാക ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.

ദുർബലമായതോ, നശിച്ചു തുടങ്ങിയതോ ആയ പതാകകൾ ഉപയോഗിക്കരുത്. ഇത്തരം പതാകകൾ ശരിയായ രീതിയിൽ നശിപ്പിക്കണം. വാണിജ്യ ഉത്പന്നങ്ങളിലോ ട്രേഡ്മാർക്കുകളിലോ പതാക ഉപയോഗിക്കരുത്. പതാക കൊണ്ട് ഏതെങ്കിലും വസ്തു കെട്ടാനോ പൊതിയാനോ പാടില്ല. മൃഗങ്ങളുടെ മേൽ പതാക കെട്ടലോ പതിക്കലോ നിയമവിരുദ്ധമാണ്.

പതാകയിൽ സ്ലോഗനുകൾ, വാചകങ്ങൾ, ചിത്രങ്ങൾ എന്നിവ അച്ചടിക്കരുത്. സ്വതന്ത്രമായി പറക്കാൻ കഴിയുന്ന രീതിയിലായിരിക്കണം പതാക ഉപയോഗിക്കേണ്ടത്. ആദരവോടെ മാത്രമേ കൈകാര്യം ചെയ്യാവു തുടങ്ങിയവയാണ് നിർദേശങ്ങൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News