ദോറ ഓഫ്ഷോര്‍ വാതകപ്പാടം വികസിപ്പിക്കാനായി സൗദിയും കുവൈത്തും കൈകോര്‍ക്കുന്നു
ഉല്‍പ്പാദനം ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യമായി വിഭജിക്കും
ദോറ ഓഫ്ഷോര്‍ വാതകപ്പാടം വികസിപ്പിക്കുന്നതിനായി സൗദി അറേബ്യയും കുവൈത്തും കൈകോര്‍ക്കുന്നു. പദ്ധതിയില്‍ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും കുവൈത്ത് ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസും ഒപ്പുവച്ചു.
ഇരു രാജ്യങ്ങള്‍ക്കിടയിലും അതിര്‍ത്തി പങ്കിടുന്ന ദോറ വാതകപ്പാടം, പ്രതിദിനം 84,000 ബാരല്‍ കണ്ടന്‍സേറ്റ് ഉപയോഗിച്ച് 1 ബില്യണ്‍ ക്യുബിക് അടി പ്രകൃതി വാതകം ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ രീതികള്‍ ഉപയോഗിച്ച് സൗദിയിലെ അരാംകോ ഗള്‍ഫ് ഓപ്പറേഷന്‍സ് കമ്പനിയും കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനിയും സംയുക്തമായാണ് വാതക ഉല്‍പ്പാദനം നടത്തുക.
സൗദി-കുവൈത്ത് ന്യൂട്രല്‍ സോണിലാണ് ദോറ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഉല്‍പ്പാദനം ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യമായി വിഭജിക്കും.