റിയാദ് മെട്രോ ഉള്‍പ്പെടെ സൗദിയില്‍ ഈ വര്‍ഷം തുടങ്ങാനിരിക്കുന്നത് എട്ട് വന്‍കിട പൊതു ഗതാഗത പദ്ധതികള്‍

Update: 2022-01-27 11:15 GMT

ഈ വര്‍ഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി എട്ട് വന്‍കിട പൊതു ഗതാഗത പദ്ധതികള്‍ ആരംഭിക്കുമെന്ന് 'ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി' വക്താവ് സാലിഹ് അല്‍ സുവൈദ് അറിയിച്ചു.നഗരങ്ങളില്‍ പൊതുഗതാഗതം സുഗമമാക്കുന്നതിനും ഗതാഗതക്കുരുക്ക്, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം എന്നിവ കുറയ്ക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഈ വന്‍കിട പദ്ധതികള്‍ സഹായകമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ജനസാന്ദ്രത, ഗതാഗതക്കുരുക്ക്, പൊതുഗതാഗത സംവിധാനങ്ങളുടെ നിലവിലെ സാന്നിധ്യം തുടങ്ങിയ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് പദ്ധതികള്‍ ആരംഭിക്കുന്ന നഗരങ്ങള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതുഗതാഗത ഉപയോഗത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക, അവയും ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അതോറിറ്റിയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

Advertising
Advertising

ഇതിലെ പ്രധാന പദ്ധതിയായ റിയാദ് മെട്രോ റെയില്‍വെ പദ്ധതിയില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. റിയാദ് നഗരത്തിന്റെ മുക്കുമൂലകളും പ്രധാന കേന്ദ്രങ്ങളും ബന്ധിപ്പിക്കുന്ന വിശാലമായ റെയില്‍വേ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. റിയാദ് റോയല്‍ കമ്മീഷന് കീഴിലാണ് പദ്ധതി. ട്രാക്കുകള്‍ നൂറ് ശതമാനം പൂര്‍ത്തിയായി. അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ബാക്കിയുള്ളത് സ്റ്റേഷനുകളിലെ അവസാന ഘട്ട ജോലികളാണ്. 80 ശതമാനമാണ് ഇവ പൂര്‍ത്തിയാക്കിയത്. രണ്ട് മാസത്തിനകം ഇതും പൂര്‍ത്തിയാക്കും. ആറ് ട്രാക്കുകള്‍, 184 ട്രെയിനുകള്‍, 84 സ്റ്റേഷനുകള്‍, 350 കി.മീ റെയില്‍ പാത ഇതാണ് മെട്രോയുടെ ചുരുക്കം. സ്റ്റേഷനുകളിലേക്ക് ജനങ്ങളെ ബന്ധിപ്പിക്കാന്‍ 1800 കി.മീ ദൈര്‍ഘ്യത്തില്‍ കണക്ഷന്‍ ബസ് സര്‍വീസുകളം ഉണ്ടാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News