പ്രീമിയം റസിഡൻസി പദ്ധതി വിപുലീകരിക്കാനൊരുങ്ങി സൗദി അറേബ്യ

അതിസമ്പന്നരെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെയുമാണ് പുതിയ പരിഷ്‌കരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ

Update: 2026-01-26 17:17 GMT
Editor : Thameem CP | By : Web Desk

സൗദിയുടെ പ്രീമിയം റെസിഡൻസി പദ്ധതി കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, അതിസമ്പന്നരെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെയുമാണ് പുതിയ പരിഷ്‌കരണത്തിലൂടെ രാജ്യം പ്രധാനമായും ലക്ഷ്യമിടുന്നത്. 3 കോടി ഡോളർ വരെ ആസ്തിയുള്ള വ്യക്തികൾ, ആഡംബര യാച്ചുകളുടെ ഉടമകൾ, മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ, സംരംഭകർ എന്നിവർക്ക് പദ്ധതിയുടെ ആനുകൂല്യം എളുപ്പത്തിൽ ലഭ്യമാക്കുന്ന തരത്തിലാണ് മാറ്റങ്ങൾ. പരിഷ്‌കരിച്ച നിയമങ്ങൾ ഈ വർഷം ഏപ്രിലോട് കൂടി പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

നിലവിൽ ലിമിറ്റഡ്, അൺലിമിറ്റഡ് വിഭാഗങ്ങളിലായി നൽകുന്ന പ്രീമിയം റെസിഡൻസി, വിദേശികൾക്ക് സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ സൗദിയിൽ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപങ്ങൾ നടത്താനും അവസരം നൽകുന്നു. കൂടാതെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനുള്ള അനുമതിയും ഈ പെർമിറ്റ് ഉടമകൾക്കുണ്ട്. കഴിഞ്ഞ വർഷം വരെ ഏകദേശം അരലക്ഷത്തോളം പേർ അപേക്ഷ നൽകിയതിൽ പതിനായിരത്തോളം പേർക്ക് റെസിഡൻസി അനുവദിച്ചിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News