സൗദിയില്‍ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡ്

2023 മൂന്നാം പാദത്തില്‍ 2,100ലധികം ലൈസന്‍സുകള്‍ അനുവദിച്ചു

Update: 2024-01-04 18:41 GMT
Editor : Shaheer | By : Web Desk

റിയാദ്: സൗദിയില്‍ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 2,100ലധികം നിക്ഷേപ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. സുസ്ഥിര നിക്ഷേപവും ബിസിനസ് അന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സൗദി കൈവരിച്ച നേട്ടങ്ങളാണ് വര്‍ധനയ്ക്കു കാരണം.

വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഫലപ്രാപ്തി കൈവരിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2,100ലധികം പുതിയ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. 2023 മൂന്നാം പാദ റിപ്പോര്‍ട്ടാണ് മന്ത്രാലയം പുറത്തുവിട്ടത്. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 135.4 ശതമാനം കൂടുതലാണ്.

Advertising
Advertising
Full View

ഇതില്‍ തസത്തുര്‍ നിയമ ലംഘകര്‍ക്ക് അനുവദിച്ച പ്രത്യേക കാമ്പയിന്‍ മുഖേനയുള്ള ലൈസന്‍സുകള്‍ ഉള്‍പ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സുസ്ഥിര നിക്ഷേപ അവസരവും അനുകൂല ബിസിനസ് അന്തരീക്ഷവും കൂടുതല്‍ പേരെ നിക്ഷേപമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. ഈ കാലയളവില്‍ രാജ്യത്തെ സാമ്പത്തിവളര്‍ച്ചാ നിരക്കിലും വലിയ വര്‍ധന രേഖപ്പെടുത്തി. 11.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്.

Summary: Saudi Arabia sets record with 2100 new investment licenses in Q3 of 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News