അന്താരാഷ്ട്ര മനുഷ്യകടത്ത് തടയാൻ യു.എന്നുമായി സൗദി കരാറിലെത്തി

Update: 2023-01-04 04:01 GMT
Advertising

അന്താരാഷ്ട്ര മനുഷ്യകടത്ത് തടയുന്നതിനുള്ള കരാറിൽ സൗദി മനുഷ്യവകാശ കമ്മീഷനും യു.എൻ മയുക്കുമരുന്ന് വിരുദ്ധ കുറ്റകൃത്യ ബോഡിയും തമ്മിൽ സഹകരണകരാറിൽ ഒപ്പ് വെച്ചു. മനുഷ്യകടത്ത് തടയുക, കുറ്റകൃത്യത്തിലേർപ്പെടുന്നവർക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തുക, മനുഷ്യകടത്ത് തടയുന്നതിനാവശ്യമായ ദേശീയ പദ്ധതികൾ ആവിഷ്‌കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് കരാർ നടപ്പിലാക്കുക.

സൗദി എച്ച്.ആർ.സി പ്രസിഡന്റ് ഹലാ അൽതുവൈജിരിയും യു.എൻ ഡ്രഗ്സ് ആന്റ് ക്രൈം ഓഫീസ് പ്രതിനിധി ഹതേം അലിയും പരസ്പരം ധാരണാ പത്രം കൈമാറി. കരാർ അന്തർദേശീയ തലത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് സഹായിക്കുമെന്ന് ഹതേം അലി പറഞ്ഞു. മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും വ്യക്തികളുടെ സ്വാതന്ത്ര്യവും അന്തസ്സും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നാണ് മനുഷ്യക്കടത്തെന്ന് സൗദി എച്ച്.ആർ.സി പ്രസിഡന്റ് ഹലാ അൽതുവൈജിരിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News