സൗദിയിൽ പരിശോധന ശക്തമാക്കി മന്ത്രാലയങ്ങൾ; സ്വദേശിവൽക്കരണവും ബിനാമി വിരുദ്ധ നടപടികളും കടുപ്പിക്കുന്നു

റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, മിനി സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്‌

Update: 2021-10-04 17:05 GMT
Editor : Midhun P | By : Web Desk
Advertising

സൗദിയില്‍ റെസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണം നടപ്പിലായതോടെ പരിശോധന ശക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപതോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതിനിടെ ബിനാമി ബിസിനസുകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ വാണിജ്യ മന്ത്രാലയം പുതിയ ബിനാമി വിരുദ്ധ നിയമമനുസരിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുതല്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായ റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ്  പരിശോധന നടത്തിയത്. മന്ത്രാലയത്തിലെ പ്രവിശ്യാ മേധാവികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. മന്ത്രാലയം നിര്‍ദ്ദേശിച്ച സ്വദേശിവല്‍ക്കരണം പാലിക്കാതിരിക്കുക, തൊഴില്‍ കരാറോ താമസ രേഖയോ ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുക, ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രഫഷന് വിരുദ്ധമായ തൊഴില്‍ ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മന്ത്രാലയ മേധാവി ഡോ. മുഹമ്മദ് അല്‍ഹര്‍ബി പറഞ്ഞു.

ഇതിനിടെ ബിനാമി വിരുദ്ധ നടപടികള്‍ ശക്തമാക്കി വാണിജ്യ മന്ത്രാലയവും പരിശോധനകള്‍ തുടരുകയാണ്. പുതുക്കിയ ബിനാമി വിരുദ്ധ നിയമം ചുമത്തി രാജ്യത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമ ലംഘകരുടെ ബിസിനസ് സ്ഥാപനങ്ങള്‍ നിയമ വിധേയമാക്കുന്നതിന് ഇതിനകം അപേക്ഷ നല്‍കാത്തവരാണെങ്കില്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ദശലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News