സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുക്കാത്തവർക്കും പിന്തുടരുന്നവർക്കും ഇനി തത്സമയം പിഴ

ട്രാഫിക് വിഭാഗവും റെഡ്ക്രസന്റ് അതോറിറ്റിയും സഹകരിച്ചാണ് പദ്ധതി

Update: 2023-03-27 19:21 GMT
Advertising

സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുക്കാത്തവർക്കും പിന്തുടരുന്നവർക്കും ഇനി തത്സമയം പിഴ ഈടാക്കും. ഓട്ടോമാറ്റിക് ക്യാമറകൾ വഴിയാകും നിരീക്ഷിച്ച് രണ്ടായിരം റിയാൽ വരെ പിഴ ഈടാക്കുക. ട്രാഫിക് വിഭാഗവും റെഡ്ക്രസന്റ് അതോറിറ്റിയും സഹകരിച്ചാണ് പദ്ധതി.

ആംബുലൻസുകൾക്ക് വഴി മാറി കൊടുക്കാത്തവരേയും, അതിനെ പിന്തുടരുന്നവരേയും ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. ജീവൻ രക്ഷിക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, കൂടുതൽ ഡ്രൈവർമാരെ റോഡ് സുരക്ഷ ചട്ടങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുക എന്നിവയാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കാൻ ഇത് സഹായകരമാകുമെന്നും റെഡ്ക്രസൻറ് വ്യക്തമാക്കി. രണ്ട് ട്രാക്ക് മാത്രമുള്ള റോഡുകളിൽ വാഹനങ്ങൾ ഇരു വശങ്ങളിലേക്കും കഴിയുന്നത്ര മാറി കൊടുത്ത് മധ്യ ട്രാക്കിലൂടെ ആംബുലൻസിനെ കടത്തിവിടണം. രണ്ടിൽ കൂടുതൽ ട്രാക്കുകളുളള റോഡുകളിൽ വലത്, മധ്യ ട്രാക്കുകളിലെ വഹനങ്ങൾ കഴിയുന്നത്ര വലതു വശേത്തക്കും ഇടത് പാതയിലോടുന്ന വാഹനങ്ങൾ ഇടത് ഭാഗത്തേക്കും ഒതുക്കി ആംബുലൻസിന് കടന്ന് പോകാൻ വഴിയൊരുക്കണമെന്നും റെഡ്ക്രസൻറ് നിർദേശിക്കുന്നു. ഇങ്ങിനെ കടന്ന് പോകുന്ന ആംബുലൻസുകളെ പിന്തുടരുന്നതും നിയമ ലംഘനമാണ്.

Full View

പുതിയ ഓട്ടോമാറ്റിക് സംവിധാനം വഴി ഇത്തരം വാഹനങ്ങൾക്കും പിഴ ചുമത്തും. ആംബുലൻസുകളുൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് മാർഗ തടസ്സം സൃഷ്ടിക്കുന്നവർക്ക് 1000 മുതൽ 2000 റിയാൽ വരെയാണ് പിഴ ചുമത്തുക.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News