Writer - razinabdulazeez
razinab@321
റിയാദ്: 2034 ലോകകപ്പിനു രണ്ട് വർഷം മുമ്പ് തന്നെ സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാതിബ്. വടക്കൻ റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ സ്റ്റേഡിയം, ഖിദ്ദിയയിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, ജിദ്ദ സ്റ്റേഡിയം എന്നിവ 2030 ഓടെ സജ്ജമാക്കും. ബാക്കിയുള്ള സ്റ്റേഡിയങ്ങൾ 2032 ഓടെ പൂർത്തിയാക്കുമെന്നും അഹമ്മദ് അൽ ഖാതിബ് പറഞ്ഞു.