സ്‌പോർട്‌സ് ടൂറിസത്തിലും സൗദിയുടെ കുതിപ്പ്; 4 വർഷത്തിനിടെ 2.5 മില്യൺ സന്ദർശകർ

Update: 2025-03-07 15:31 GMT
Editor : Thameem CP | By : Web Desk

റിയാദ്: സ്‌പോർട്‌സ് ടൂറിസം മേഖലയിൽ മുന്നേറ്റവുമായി സൗദി അറേബ്യ. മേഖലയിലെ 4 വർഷത്തെ കണക്കുകൾ പുറത്തുവിട്ട് കായിക മന്ത്രാലയം. 2019 മുതൽ 2023 വരെയുള്ള  കാലയളവിൽ സ്‌പോർട്‌സ് ടൂറിസവുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയത് 25 ലക്ഷം സന്ദർശകരാണ്. സംഘടിപ്പിച്ചത് 80 അന്താരാഷ്ട്ര കായിക ഇവന്റുകളും. ജിദ്ദയിൽ അരങ്ങേറിയ ഫോർമുല വണ്ണിൽ 160 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ പങ്കെടുത്തു. 20,000 ലേറെ ജോലി അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചു.

രാജ്യത്തിൻറെ മൊത്തം സാമ്പത്തിക വ്യവസ്ഥയിലെ പത്തു ശതമാനം ലഭിക്കുന്നത് സ്‌പോർട്‌സുമായി ബന്ധപ്പെട്ടാണ്.2030 ഓടെ ഇത് 17.5 ശതമാനമായി ഉയർത്തും. അന്താരാഷ്ട്ര കായിക ഇവന്റുകളും വർധിപ്പിക്കും. 250 ലൊക്കേഷനുകളിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകളും സംവിധാനിക്കും. 2034 ൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പോടെ സൗദി കായിക മേഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധാ കേന്ദ്രമാക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News