റിയാദിൽ സൗദി-ഈജിപ്ത് അതിർത്തി സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച നടന്നു
ഫീൽഡ് ഏകോപനം, സഹകരണം, എന്നിവയിൽ ധാരണാപത്രം ഒപ്പുവെച്ചു
Update: 2025-12-03 14:19 GMT
റിയാദ്: സൗദി - ഈജിപ്ത് അതിർത്തി സേനാ ഉദ്യോഗസ്ഥർ തമ്മിലുള്ള ഒമ്പതാമത് യോഗം റിയാദിലെ അതിർത്തി സേനാ ആസ്ഥാനത്ത് നടന്നു. സൗദി അർത്തി സേനാ ഡയറക്ടർ മേജർ ജനറൽ ഷായാ അൽ വദാനിയുടെയും ഈജിപ്ത് അതിർത്തി സേനാ കമാൻഡർ മേജർ ജനറൽ ഉസാമ അബ്ദുൽ ഹമീദ് ദാവൂദിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം.
യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, ഫീൽഡ് ഏകോപനം, അനുഭവങ്ങളുടെ കൈമാറ്റം എന്നിവയ്ക്കുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. തുടർന്ന് പ്രത്യേക അതിർത്തി സുരക്ഷാ സേനയുടെ ഫീൽഡ് സന്ദർശനവും നടന്നു. സുരക്ഷാ ദൗത്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഫീൽഡ് കഴിവുകൾ, ആധുനിക ഉപകരണങ്ങൾ, സാങ്കേതിക സൗകര്യങ്ങൾ എന്നിവ പരിശോധിക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.