അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി-ഹജ്, ഉംറ മന്ത്രാലയം

ഉംറ വിസകളുടെ കാലാവധി നീട്ടാനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്

Update: 2022-12-13 18:29 GMT

റിയാദ്: അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി-ഹജ്, ഉംറ മന്ത്രാലയം. മുഹര്‍റം ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. ഉംറ വിസ കാലാവധി 30ൽ നിന്ന് 90 ദിവസമായി ദീർഘിപ്പിക്കുവാനും സാധിക്കും.

അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകളാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുവദിച്ചത്. ഉംറ വിസകളുടെ കാലാവധി നീട്ടാനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഹജ്, ഉംറ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വഴി ഉംറ വിസ ലഭിക്കാനുള്ള മാർഗങ്ങൾ വിദേശ തീർഥാടകർക്ക് അറിയാൻ സാധിക്കും. നുസുക്, മഖാം പ്ലാറ്റ്‌ഫോമുകൾ വഴി ഉംറ പാക്കേജുകൾ വാങ്ങാനും ഇവക്കുള്ള പണമടയ്ക്കാനും സാധിക്കുന്നുണ്ട്. 

Advertising
Advertising

ടൂറിസ്റ്റ്, സന്ദർശന, വ്യക്തിഗത വിസകൾ അടക്കം എല്ലായിനം വിസകളിലും സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഉംറ ചെയ്യാം. നുസുക് പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി ബുക്ക് പെയ്ത് പെർമിറ്റുകൾ നേടി ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും മസ്ജിദുന്നബവി റൗദ ശരീഫിൽ പ്രാർഥനക്കും സാധിക്കും. സൗദിയിലെ മുഴുവൻ കരാതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും എയർപോർട്ടുകളും വഴി ഉംറ തീർഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാം. ഉംറ വിസകളിലെത്തുന്നവർക്ക് സൗദിയിലെങ്ങും സഞ്ചരിക്കാനും അനുവാദമുണ്ട്. 

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News