സൗദി ഐഎംസിസി എക്സലൻസി അവാർഡ് 2025

Update: 2025-08-13 10:26 GMT
Editor : razinabdulazeez | By : Web Desk

സൗദി അറേബ്യ: വിദ്യാഭാസ കലാ കായിക മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും സൗദി ഐഎംസിസി എക്സലൻസി അവാർഡ് വിതരണം ആഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ മലപ്പുറത്ത് വിതരണം ചെയ്യുമെന്ന് ഐഎംസിസി സൗദി നാഷണൽ കമ്മറ്റി അറിയിച്ചു. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസ്സർ എപി അബ്ദുൽ വഹാബ് മെമെന്റോ നൽകി വിജയികളെ ആദരിക്കും. പരിപാടിയിൽ ഐഎംസിസിയുടെ നേതാക്കൾ സംബന്ധിക്കുമെന്നും ഐഎംസിസി സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് യൂനുസ് മൂന്നിയൂർ, ജനറൽ സെക്രട്ടറി ഒസി നവാഫ്, ഖജാൻജി എൻകെ ബഷീർ കൊടുവള്ളി എന്നിവർ സംയുക്ത പ്രസ്താനയിൽ പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News