സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമായി

Update: 2022-02-21 15:26 GMT
Editor : Dibin Gopan | By : Web Desk

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമായി തുടരുന്നു.പഴം, പച്ചക്കറി മാർക്കറ്റുകളിലും പരിശോധന ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ബിനാമി സ്ഥാപനങ്ങളിൽ 40 ശതമാനവും സൗദി വനിതകളുടെ പേരിലാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താനായി സൗദിയിലുടനീളം ബിനാമി വിരുദ്ധ പ്രോഗാമിന് കീഴിൽ നടന്ന് വരുന്ന പരിശോധനിയിൽ ഇന്നും നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനം നടന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങളെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക വിഭാഗത്തിന് കൈമാറുകയാണ് രീതി. കഴിഞ്ഞ ദിവസങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചിരുന്നു. ടെക്സ്‌റ്റൈൽ, ഫർണിച്ചർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സ്പെയർ പാർട്സ്, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുടെ കടകളിലാണ് ഇത് വരെ പ്രധാനമായും പരിശോധനകൾ നടന്നിരുന്നത്.

എന്നാൽ പഴം പച്ചക്കറി മാർക്കറ്റുകളിലും പരിശോധന ആരംഭിച്ചതായി പരിസ്ഥതി ജല കാർഷിക മന്ത്രാലയം അറിയിച്ചു. ബിനാമി സ്ഥപാനങ്ങളിൽ 40 ശതമാനവും സൗദി വനിതകളുടെ പേരിലാണ് നടത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. നിക്ഷേപ നിയമങ്ങളെ കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്ത സൗദി വനിതകളുടെ അജ്ഞത മുതലെടുത്താണ് വിദേശ നിക്ഷേപകർ ബിസിനസ് നടത്തുന്നതെന്നും ഇവർ ആരോപിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News