ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തിൽ ആഘോഷം സംഘടിപ്പിച്ച് സൗദി ജുബൈൽ ഒ.ഐ.സി.സി

മധുരം പങ്കിട്ടും കേക്ക് മുറിച്ചും പ്രവർത്തകർ സന്തോഷം പങ്കിട്ടു

Update: 2024-06-05 17:05 GMT

ദമ്മാം: ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തിൽ ആഘോഷം സംഘടിപ്പിച്ച് സൗദി ജുബൈൽ ഒ.ഐ.സി.സി. മധുരം പങ്കിട്ടും കേക്ക് മുറിച്ചും പ്രവർത്തകർ സന്തോഷം പങ്കിട്ടു. രാജ്യത്തെ വലിയ ദുരന്തമുഖത്തുനിന്നും രക്ഷിക്കുന്ന വിജയമാണ് ഇൻഡ്യ മുന്നണിക്ക് കാഴ്ചവെക്കാനായതെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.

ജുബൈലിലെ ഓ.ഐ.സി.സി നേതാക്കളും, പ്രവർത്തകരും, വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. രാജ്യത്തെ കർഷകരും സാധാരണക്കാരും മോദിയുടെ വിഭജന രാഷ്ട്രീയം തള്ളിക്കളഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യുമെന്നുമുള്ള അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘ്പരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത മറുപടി നൽകി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ വലിയൊരു ദുരന്തത്തിന്റെ മുനമ്പിൽ നിന്ന് രക്ഷിക്കാൻ ഇൻഡ്യ മുന്നണിക്ക് കഴിഞ്ഞതായി യോഗം അഭിപ്രായപ്പെട്ടു. അഷ്‌റഫ് മുവാറ്റുപുഴ, നൂഹ് പാപ്പിനിശ്ശേരി, ആഷിഖ്, തോമസ് മാമൂടൻ, ഷംസുദ്ധീൻ പള്ളിയാളി, സലാഹുദ്ധീൻ ചേന്ദമംഗലൂർ തുടങ്ങിയവർപങ്കെടുത്തു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News